'അയ്യപ്പന്റെ ഒരു തരി സ്വര്‍ണം നഷ്ടപ്പെട്ടു എങ്കില്‍ തിരികെ പിടിക്കും; ഒരാളെയും സംരക്ഷിക്കില്ല'; എംവി ഗോവിന്ദന്‍

പാര്‍ട്ടിയും സര്‍ക്കാരും അന്വേഷണത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് എംവി ?ഗോവിന്ദന്‍ പറഞ്ഞു. പദ്മകുമാറിന്റെ അറസ്റ്റില്‍ സിപിഐഎമ്മിന് അങ്കലാപ്പില്ല. ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് ആവര്‍ത്തിക്കുന്നത്.

author-image
Biju
New Update
m v govindan

തിരുവനന്തപുരം: അയ്യപ്പന്റെ ഒരു തരി സ്വര്‍ണം നഷ്ടപ്പെട്ടു എങ്കില്‍ തിരികെ പിടിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി. നിഷ്പക്ഷ അന്വേഷണം പാര്‍ട്ടി ആവശ്യപ്പെട്ടു ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടിക്ക് അപകടം പറ്റുമെന്നാണ് മാധ്യമങ്ങളുടെ വിചാരം. എല്ലാവരും രാവിലെ മുതല്‍ ഈ വര്‍ത്ത മാത്രമാണ് നല്‍കുന്നത്. ഒരാളെയും സംരക്ഷിക്കില്ലെന്നും അതാണ് പാര്‍ട്ടി നിലപാടെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

പാര്‍ട്ടിയും സര്‍ക്കാരും അന്വേഷണത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് എംവി ?ഗോവിന്ദന്‍ പറഞ്ഞു. പദ്മകുമാറിന്റെ അറസ്റ്റില്‍ സിപിഐഎമ്മിന് അങ്കലാപ്പില്ല. ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് ആവര്‍ത്തിക്കുന്നത്. പാര്‍ട്ടി ചുമതലകളില്‍ ഉള്ളവര്‍ സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ടാല്‍ മടികൂടാതെ നടപടിയെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിനെ സംരക്ഷിക്കുന്ന പോലെ ഞങ്ങള്‍ ആരെയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി അയോദ്ധ്യ രാമക്ഷേത്ര പരിപാടിയില്‍ പങ്കെടുത്തത് വര്‍ഗീയ അജണ്ടയോടെയെന്ന് എംവി ഗോവിന്ദന്‍. വിശ്വാസികളെ വര്‍ഗീയമായി വിഭജിക്കുന്നു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നത് പ്രകോപനപരമായെന്നും അദേഹം പറഞ്ഞു. ഇസ്ലാമിക രാഷ്ട്രത്തിനായി ജമാ അത്ത ഇസ്ലാമി കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ 111 ഇടങ്ങളില്‍ ജമാ അത്ത ഇസ്ലാമി മത്സരിക്കുന്നു. വിഡി സതീശന്‍ അടക്കം പൂര്‍ണ പിന്തുണ നല്‍കുന്നു. ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തുന്നത് യുഡിഎഫാണെന്ന് എംവി ഗാവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.