/kalakaumudi/media/media_files/2025/04/07/EEfsuWxRnG8eT3oP3D8u.jpg)
കൊല്ലം: സമീപകാലത്തെ കോടതി വിധികളും കോടതികളുടെ നിലപാടുകളും ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തതും പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തതുമായ കോടതിനടപടി ശരിയാണ്. എന്നാല്‍, ലൈംഗികാതിക്രമം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് നീതിന്യായവ്യവസ്ഥ ജാമ്യം നല്‍കിക്കൊണ്ടേയിരിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍നിന്നുണ്ടായ വിധി കേരളത്തെ ഞെട്ടിച്ചു. എല്ലാ കുറ്റവാളികള്‍ക്കും ശിക്ഷ ലഭിക്കാനുള്ള ഉറച്ച നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും -അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കടത്തു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതികള്‍ക്കെതിരേ ഉചിതമായ പാര്‍ട്ടി നടപടിയുണ്ടാകും. ദേവസ്വംബോര്‍ഡ് പ്രസിഡന്റടക്കമുള്ള പദവികളില്‍ ജാഗ്രതയോടെയാണ് പാര്‍ട്ടി നേതാക്കളെ നിയോഗിക്കുന്നത്. എന്നാല്‍, ചുമതലയേറ്റെടുക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
