/kalakaumudi/media/media_files/2025/09/22/vellappallyy-2025-09-22-14-35-20.jpg)
ദില്ലി:പിണറായി വിജയന്‍ അയ്യപ്പ ഭക്തനായെന്ന വെള്ളാപ്പള്ളിയുടെ പരാമർശം തള്ളി സിപിഎം ജന സെക്രട്ടറി രംഗത്ത് .
അത് വെള്ളാപ്പള്ളി നടേശന്‍റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണ്.പിണറായി എത്രത്തോളം കമ്മ്യൂണിസ്റ്റ് എന്നത് തനിക്ക് നേരിട്ടറിയാമെന്നും എംഎ ബേബി പറഞ്ഞു.
അയ്യപ്പ സംഗമം എത്രത്തോളം വിജയമാണ് എന്നത് മനസ്സിലാക്കാൻ ഉണ്ട്.വളരെ കാലികമായ ഇടപെടൽ ആണ് ദേവസ്വം ബോർഡ് നടത്തിയത്.
ഹിന്ദു ദിനപത്രത്തിൽ അതേപ്പറ്റി താൻ എഴുതിയ കുറിപ്പിന്‍റെ പരിഭാഷ കുറെ തെറ്റോട് കൂടി ആണെങ്കിലും ദേശാഭിമാനിയിൽ വന്നിരുന്നു എന്നും ബേബി കൂട്ടിച്ചേര്‍ത്തു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
