എം മുകേഷ് എംഎൽഎൽയെ കൈയൊഴിഞ്ഞ് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. മുകേഷിന്റെ കാര്യത്തിൽ സംസ്ഥാനത്ത് സിപിഎമ്മും എൽഡിഎഫും ഉചിതമായ തീരുമാനം എടുക്കുമെന്ന് അദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങൾ ഗൗരവമുള്ളതാണ്. മുകേഷിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. സിപിഎമ്മും എൽഡിഎഫും ആലോചിച്ച് തീരുമാനമെടുക്കും.
പിണറായി വിജയൻ സർക്കാർ ഈ പ്രശ്നങ്ങൾ സംബന്ധിച്ച് ശക്തമായ നടപടി എടുക്കുകയാണ്. എത്ര ഉന്നതരായാലും മുഖം നോക്കാതെ മാതൃകാപരമായി നീങ്ങും എന്ന് തെളിയിച്ചില്ലേ. അതിപ്രശസ്ത നടൻ ജയിലിൽ കിടന്നത് അതിന് തെളിവാണ്. നാല് വനിത ഐപിഎസ് ഓഫീസർമാരുടെകൂടി നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പ്രവർത്തനം ആരംഭിച്ചു.
ഇതൊക്കെ രാജ്യത്തിനാകെ മാതൃകയാണ്. ഇതൊന്നും കണ്ടഭാവം നടിക്കാതെ ഒരാളിലേയ്ക്കുമാത്രം ചർച്ച കേന്ദ്രീകരിക്കുന്നത് നല്ലതല്ല. തെറ്റുചെയ്ത ആരും രക്ഷപ്പെടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .