സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ, തേയ്മാനം വന്ന ടയറുകളും കല്ലട ബസിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി

നീല ഹാലജൻ ലൈറ്റുകളും ബസിൽ ഘടിപ്പിച്ചിട്ടുണ്ട്. ആറ് സീറ്റുകൾ അനധികൃതമായി പിടിപ്പിച്ചിട്ടുണ്ട്. സി​ഗ്നൽ മറികടക്കാനായി അമിത വേ​ഗത്തിൽ ബസ് പോയിട്ടുള്ളതായാണ് മനസിലാക്കുന്നതെന്നും ആർ.ടി.ഒ അറിയിച്ചു.

author-image
Vishnupriya
New Update
madava

അപകടത്തിൽപ്പെട്ട ബസ്

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: എറണാകുളം മാടവനയിൽ അപകടത്തിൽ മറിഞ്ഞ കല്ലട ബസിന്റെ സ്പീഡ് ​ഗവർണർ വിച്ഛേദിച്ച നിലയിൽ. കൂടാതെ ബസിന്റെ ഇടതുഭാ​ഗത്തെ പുറകിലെ ടയറുകൾക്ക് തേയ്മാനം സംഭവിച്ചതായും കണ്ടെത്തി. ഒരു ബൈക്ക് യാത്രികൻ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ബസ് ​ഗതാ​ഗത നിയമ ലം​ഘനങ്ങൾ നടത്തിയിട്ടുള്ളതായി ആർ.ടി.ഒ. പറഞ്ഞു.

ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ. എന്നിവരുടെ നേതൃത്വത്തിൽ ബസ് പരിശോധിച്ചപ്പോഴാണ് സ്പീഡ് ​ഗവർണർ വിച്ഛേദിച്ച നിലയിൽ കണ്ടെത്തിയത്. നീല ഹാലജൻ ലൈറ്റുകളും ബസിൽ ഘടിപ്പിച്ചിട്ടുണ്ട്. ആറ് സീറ്റുകൾ അനധികൃതമായി പിടിപ്പിച്ചിട്ടുണ്ട്. സി​ഗ്നൽ മറികടക്കാനായി അമിത വേ​ഗത്തിൽ ബസ് പോയിട്ടുള്ളതായാണ് മനസിലാക്കുന്നതെന്നും ആർ.ടി.ഒ അറിയിച്ചു.

തമിഴ്നാട് വഴി വരേണ്ടിയിരുന്ന ബസ് വയനാട് വഴി കയറിയാണ് വന്നത്. അതിനാൽ തന്നെ സമയത്തിൽ മാറ്റം വന്നിരുന്നു. പിന്നാലെ , സമയം ക്രമീകരിക്കുന്നതിനായി വാഹനം അമിതവേ​ഗത്തിൽ വന്നതാകാമെന്ന സംശയവും അധികൃതർക്കുണ്ട്. ഇത് സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കുകയാണ് നിലവിൽ ഉദ്യോ​ഗസ്ഥർ.

ഞായറാഴ്ച രാവിലെയാണ് ബെം​ഗളൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ് എറണാകുളം മാടവന ജങ്ഷനിൽ അപകടത്തിൽപ്പെട്ടത്. ചുവപ്പ് സി​ഗ്നൽ തെളിഞ്ഞതോടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടമായ ബസ് ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു.

madava accident