/kalakaumudi/media/media_files/2025/04/07/RGWtpPjiDUegvFnZDX54.jpg)
തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് ഷോയുമായി വീണ്ടുമെത്തുന്നു. മൂന്നര വര്‍ഷം മുമ്പ് പ്രൊഫഷണല്‍ മാജിക് ഷോ അവസാനിപ്പിച്ചെങ്കിലും ആഗസ്റ്റ് പതിനഞ്ചിന് മുമ്പ് ഒരൊറ്റ ഷോ കൂടി നടത്തുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. മുപ്പത്തിയെട്ട് വര്‍ഷം മുമ്പ് ആദ്യമായി ഗ്രൂപ്പ് മാജിക് ഷോ അവതരിപ്പിച്ച കോഴിക്കോട് തന്നെയാണ് മറ്റൊരു മാജിക് ഷോ കൂടി അവതരിപ്പിക്കുക.
ഇന്ത്യന്‍ യൂത്ത് അസോസിയേഷന്റെ വേദിയിലായിരുന്നു ആദ്യമായി ഗോപിനാഥ് മുതുകാട് ഗ്രൂപ്പ് മാജിക് ഷോ അവതരിപ്പിച്ചത്. വീണ്ടും ഇന്ത്യന്‍ യൂത്ത് അസോസിയേഷന്റെ കോഴിക്കോട്ടെ സമ്മേളന വേദിയിലെത്തിയപ്പോഴാണ് ഗോപിനാഥ് മുതുകാട് ഇക്കാര്യം പ്രഖ്യാപിച്ചത്.