ഭക്തിയും വിശ്വാസവും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിൽ നാളെ മഹാ ശിവരാത്രി

.ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിലുംവിപുലമായ ആഘോഷങ്ങൾ നടക്കും.തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം വളരെ വിപുലമായാണ് നടക്കുന്നത്

author-image
Devina
New Update
shivam

തിരുവനന്തപുരം : ഹിന്ദു ആചാരങ്ങളിൽ ഏറ്റവും മഹത്തായ ശിവ ഭക്തി ദിനമായി ശിവരാത്രിയെ കണക്കാക്കുന്നു. പരമശിവന്റെ അനുഗ്രഹം നേടാൻ ഭക്തർ ഉപവാസം, ജപം, പൂജ, അഭിഷേകം എന്നിവ നടത്തി അനുഷ്ഠിക്കുന്ന മഹോത്സവമാണ് ശിവരാത്രി. ' ഇരുട്ടിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് ' എന്ന ആശയത്തെ പ്രതിനിധീകരിക്കുന്ന ദിനം ആണിത്. ആത്മപരിശുദ്ധിയുടെയും ഭക്തിയുടെയും ദിനമാണ് ശിവരാത്രി. ഉപവാസം, ജപം, ധ്യാനം, അഭിഷേകം എന്നിവയിലൂടെ ശിവതത്ത്വത്തെ ആത്മാവിൽ അ നുഭവിക്കുന്ന അവസരമാണ് ശിവരാത്രി. ഭക്തി പൂർവ്വം ആചരിച്ചാൽ ശാന്തിയും ഐശ്വര്യവും ആത്മോന്നതിയും പ്രാപ്യമാകും.

രാത്രിയൊട്ടാകെ ഉറക്കമൊഴിച്ച് ശിവനാമ സങ്കീർത്തനം നടത്തുന്നത് മഹാപുണ്യകരമാണ്.''ഓം നമശ്ശിവായ'' എന്നശിവാരാധനയിലെ ഹൃദയ മന്ത്രമായ  പഞ്ചാക്ഷരി മന്ത്രങ്ങളാൽ മുഖരിതമായ ക്ഷേത്രസന്നിധികളെല്ലാം ശിവരാത്രി ആഘോഷത്തെ വരവേൽക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് .ശിവരാത്രിയോട് അനുബന്ധിച്ച് ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ പൂജകൾ നടക്കും .തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം വളരെ വിപുലമായാണ് നടക്കുന്നത്

.ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിലുംവിപുലമായ ആഘോഷങ്ങൾ നടക്കും .അഴിമല ശിവക്ഷേത്രം ,തളിയൽ മഹാദേവർ ക്ഷേത്രം ,ചെങ്കൽ മഹേശ്വരം ശിവക്ഷേത്രം ,തിരുപുറം ,കഴക്കൂട്ടം മഹാദേവക്ഷേത്രം ,പനങ്ങോട് ഉദയപുരം മാർത്താണ്ഡപുരം ശിവ ക്ഷേത്രം ,വെയിലൂർക്കോണം മഹാദേവർക്ഷേത്രം ,എന്നിവിടങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകൾ നടക്കും .