/kalakaumudi/media/media_files/2025/01/08/FoR3aBP3z2FRFFOSdGw8.jpeg)
കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ ഹരിത കാമ്പസ് പദ്ധതിയുടെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജിലെ ക്ലാസ്സ് മുറികളും കാമ്പസ്സും ശുചീകരിച്ചു.ഹരിത കേരള മിഷൻ, കൊച്ചി കോർപ്പറേഷൻ എന്നിവരുടെ സഹകരണത്തോടെ കോളേജിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണു ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കോളേജിലെ പി.ടി.എ, എൻ എസ് എസ്, എൻ സി സി , ക്ലീനിംഗ് കമ്മിറ്റി എന്നിവർ യജ്ഞത്തിൽ പങ്കാളികളായി. കോളേജ് പ്രിൻസിപ്പൽ ഡോ ഷജിലബീവി, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ എസ്.രഞ്ജിനി, കോർപറേഷൻ കോ കോഡിനേറ്റർ നിസ നിഷാദ് , സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സൂര്യമോൾ എംസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേശ് ബാബു, പി.ടി.എ.സെക്രട്ടറി ഡോ.എം.എസ്.മുരളി, ക്ലീനിംഗ് കമ്മിറ്റി കൺവീനർ ഡോ.ശൈലജ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പ്ലാസ്റ്റിക് വിമുക്ത കാമ്പസായി മാറ്റുന്നതിൻ്റെ ഭാഗമായി പ്ലാസ്റ്റിക് ഗ്ലാസ്സുകളും പ്ലേറ്റുകളും നിരോധിച്ചു. ജനുവരി 20നകം പൂർണമായും ഹരിത കാമ്പസ് ആയി മാറ്റുന്നതിനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നു പ്രിൻസിപ്പൽ ഷജില ബീവി പറഞ്ഞു.