/kalakaumudi/media/media_files/2025/09/30/475150509_10230614508658001_6880404230353623477_n-2025-09-30-14-23-31.jpg)
തൃക്കാക്കര :കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ജനപ്രതിനിധിക്കുളള മഹാത്മാ ശ്രേഷ്ഠസാരഥി പുരസ്‌കാരത്തിന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ്മൂത്തേടനെ തെരഞ്ഞെടുത്തു. 25,000/- രൂപയും ഫലകവും, കീര്‍ത്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ.മോളിജോസഫ് മാമ്പിളളി (റിട്ട: അസോസിയേറ്റ് പ്രൊഫ: ലിറ്റില്‍ ഫ്‌ളവര്‍കോളേജ് ഗുരുവായൂര്‍), ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് (റിട്ട: ജില്ലാ കോര്‍ഡിനേറ്റര്‍ - സമഗ്ര ശിക്ഷ അഭിയാന്‍ എറണാകുളം ജില്ല) ജോഷിജോര്‍ജ്, (മുതിർന്ന പത്രപ്രവര്‍ത്തകന്‍) എന്നിവരടങ്ങിയജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.
ഒക്‌ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തില്‍ രാമമംഗലത്ത്‌വച്ച് നടക്കുന്ന ഗാന്ധിവിജ്ഞാന ചടങ്ങില്‍ ഹൈക്കോടതി മുന്‍ജഡ്ജി ജസ്റ്റിസ് സി.കെഅബ്ദുള്‍ റഹിം അവാര്‍ഡ് വിതരണം ചെയ്യും.അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ജനക്ഷേമ കാരുണ്യ പ്രവര്‍ത്തനങ്ങളുംസമയബന്ധിതമായി നടപ്പിലാക്കിസമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളിലൂടെഎറണാകുളംജില്ലാ പഞ്ചായത്തിനെ കേരളത്തിലെഏറ്റവുംമികച്ച ജില്ലാ പഞ്ചായത്ത് ആക്കിമാറ്റുന്നതിന് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് മനോജ് മൂത്തേടനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഭൂരഹിതരായ 223 കുടുംബങ്ങള്‍ക്ക്ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്സ്ഥലംവാങ്ങി നല്‍കിയത്, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍കാര്‍ഷികമേഖലയില്‍ നടത്തിയ ഇടപെടലുകള്‍, ഫാം ഫെസ്റ്റുകള്‍, ജില്ലാകാര്‍ഷികമേള, ഫാം ടൂറിസം, പൊക്കാളികര്‍ഷകര്‍ക്കുളളസഹായം, മില്ലറ്റ്കൃഷി പ്രോത്സാഹനം, വയോജനക്ഷേമത്തിനായി നടത്തിയജില്ലാവയോജന സംഗമം, വയോജന കലാമേള, വയോജനരക്ഷാ പദ്ധതി, ഭിന്നശേഷിക്കാര്‍ക്കുളളമുച്ചക്ര വാഹന വിതരണം, ഇലക്‌ട്രോണിക്‌വീല്‍ചെയര്‍വിതരണം, കൃത്രിമകാല്‍വിതരണം, അന്ധവനിതതൊഴില്‍ പരിശീലന പദ്ധതി, ആരോഗ്യമേഖലയില്‍ജില്ലാആശുപത്രികളുടെസമഗ്ര വികസനവും നിരവധി ആരോഗ്യക്ഷേമപദ്ധതികളും നടപ്പിലാക്കിയതിന് പുറമെ 60ല്‍പരംകേന്ദ്രങ്ങളില്‍ഓപ്പണ്‍ജിംസ്ഥാപിച്ചു.
പട്ടികജാതിസമൂഹത്തിന് വേണ്ടിമികവ്‌തൊഴില്‍ പദ്ധതി, കിരണം,വിജയഭേരി പദ്ധതികള്‍, പട്ടികവര്‍ഗ്ഗസമൂഹത്തിന്റെ ഉന്നമനത്തിനായിഗിരിവര്‍ഗ്ഗഉന്നതികളുടെവികസന പദ്ധതികള്‍, സുഗന്ധവ്യഞ്ജന വ്യാപന പദ്ധതി, ട്രൈബല്‍ ഫെസ്റ്റ്, ട്രൈബല്‍ യൂത്ത്അസംബ്ലി തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികള്‍, 189 വായനശാലകള്‍ക്ക്‌ലാപ്‌ടോപ്പ് പദ്ധതികള്‍, പ്രൊജക്ടര്‍സൗണ്ട്‌സിസ്റ്റം എന്നിവയുടെവിതരണം, സ്‌കൂളുകളുടെവികസനത്തിന് നടത്തിയ ഇടപെടലുകള്‍-സ്‌പോര്‍ട്ട്‌സ്‌കിറ്റ്‌വിതരണം, മുഴുവന്‍ സ്‌കൂളുകളിലുംസോളാര്‍ പദ്ധതി, ന്യൂതനങ്ങളായവ്യവസായസംരഭകത്വപദ്ധതികള്‍, വനിതശാക്തീകരണത്തിനുളളമാതൃകാപദ്ധതികള്‍, ഖാദിമേഖലയുടെ പരിപോഷണത്തിന് നടത്തിയവിവിധ പദ്ധതികള്‍- ഖാദിഫെസ്റ്റുകള്‍, കലാസാഹിത്യസാംസ്‌കാരിക മേഖലകളിലെ ഇടപെടലുകള്‍-സാഹിത്യശില്‍പ്പശാല, നൃത്തോല്‍സവം, ഫാഷന്‍ ഡിസൈനിംഗ്, വിദ്യാത്ഥികളുടെ ഫാഷന്‍ഷോ, 10,000 ത്തിലധികംവിദ്യാര്‍ത്ഥികള്‍ക്കുളളമെറിറ്റ്അവാര്‍ഡ്‌വിതരണം, പൊതുജലാശയങ്ങളിലെമത്സ്യവിത്ത് നിക്ഷേപം തുടങ്ങിയ ശ്രദ്ധേയമായ ഒട്ടേറെവൈവിധ്യങ്ങളായ പദ്ധതികളാണ് മനോജ്മൂത്തേടന്റെ നേതൃത്വത്തില്‍ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമആയുഷ്‌കായകല്‍പ്പ അവാര്‍ഡില്‍ജില്ലാപഞ്ചായത്തിന് കീഴിലുളളജില്ലാആയുര്‍വേദ ആശുപത്രിഒന്നാംസ്ഥാനം കരസ്ഥമാക്കിയതും, ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ജില്ലാപഞ്ചായത്ത്ഒന്നാംസ്ഥാനം നേടിയതും മനോജ്മൂത്തേടന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലാണ്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെഎല്ലാഅംഗങ്ങളെയുംഉദ്ദേ്യാഗസ്ഥരെയുംഏകോപിപ്പിച്ച്ജില്ലയില്‍ ഉടനീളംവികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും, ജില്ലാആസൂത്രണ സമിതിചെയര്‍മാന്‍ എന്നുളള നിലയിലും, 40 ലധിതംജില്ലാതല കമ്മറ്റികളുടെ ചെയര്‍മാന്‍ എന്ന നിലയിലും നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തന മികവ് പരിഗണിച്ചാണ്മഹാത്മാ ശ്രേഷ്ഠസാരഥി പുരസ്‌കാരത്തിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ്മൂത്തേടനെ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി തെരഞ്ഞെടുത്തെന്ന് ഗാന്ധിദര്‍ശന്‍ ജില്ലാ ചെയര്‍മാന്‍ എം.എം. ഷാജഹാന്‍ അറിയിച്ചു. ഒക്‌ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തില്‍രാവിലെ 11.30 ന് രാമമംഗലംഥങഇഅഹാളില്‍വച്ച് നടക്കുന്ന ഗാന്ധിവിജ്ഞാന സദസ്സില്‍വച്ച്അവാര്‍ഡ്‌വിതരണംചെയ്യും. ഗാന്ധിദര്‍ശന്‍വേദി സംസ്ഥാന ചെയര്‍മാന്‍ ഡോ. എം.സി ദിലീപ്കുമാര്‍മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ചെയര്‍മാന്‍ എം.എം.ഷാജഹാന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍സംസ്ഥാന സെക്രട്ടറിമാരായഎം.പിജോര്‍ജ്, വി.എസ്ദിലീപ്കുമാര്‍, രക്ഷാധികാരി ഇ.വി നാരായണന്‍, സ്വാഗതസംഘംകണ്‍വീനര്‍ എം.ആര്‍ ജെയിംസ്, ചെയര്‍മാന്‍ പ്രശാന്ത് പ്രഹ്‌ളാദ്തുടങ്ങിയവര്‍ പങ്കെടുക്കും.കെ.ആര്‍.രാജാറാം, ആലപ്പുഴഗാന്ധിവിജ്ഞാന ക്ലാസ്സിന് നേതൃത്വം നല്‍കും.