മഹിളാ മോർച്ച പതിനായിരം വീടുകളിൽ ദേശീയ പതാക എത്തിക്കും

  മഹിളാ മോർച്ച പതിനായിരം വീടുകളിൽ ദേശീയ പതാക എത്തിക്കും.

author-image
Shyam
New Update
asdd
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി - സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ ആഹ്വാനമനുസരിച്ച്   മഹിളാ മോർച്ച പതിനായിരം വീടുകളിൽ ദേശീയ പതാക എത്തിക്കും. ആഗസ്റ്റ് 13 മുതൽ 15 വരെ  ഉയർത്തുന്നതിന് ഭാരതീയ ജനത മഹിള മോർച്ച 10,000 വീടുകളിൽ ദേശീയ പതാക എത്തിക്കുവാൻ മഹിളാ മോർച്ച  ജില്ലാ നേതൃയോഗം തീരുമാനിച്ചു.ദേശീയബോധം ശക്തമാക്കും വിധം ആഗസ്റ്റ് 13 മുതൽ 15 വരെ വിവിധ പരിപാടികളും സംഘടിപ്പിക്കും.
ബി ജെ പി ജില്ലാ ഓഫീസിൽ നടന്ന യോഗം ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 

മഹിളാ മോർച്ച ജില്ലാ പ്രസിഡന്റെ  ലേഖ നായിക് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റെ  അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറി എസ്. സജി. ജില്ലാ സെൽ കോർഡിനേറ്റർ എം എം ഉല്ലാസ്കുമാർ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റെ  വിനീത ഹരിഹരൻ, സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ എന്നിവർ പ്രസംഗിച്ചു.

ernakulam BHARATIYA JANATA PARTY (BJP) kochi