തൃക്കാക്കര: കൊച്ചി കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്വദേശിയില്‍ നിന്ന് 4.11 കോടി തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ . കൊല്‍ക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസ് (29) ആണ് സൈബർ പൊലീസിന്റെ പിടിയിലായത്. നേരത്തെ കേസില്‍ അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശികളില്‍ നിന്നാണ് മുഖ്യപ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.കൊല്‍ക്കത്തയിലിരുന്ന്
ലിങ്കൺ ബിശ്വാസ് ആയിരുന്നു കേരളത്തിലെ സൈബര്‍ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി ഉയര്‍ത്തിയാണ് കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്വദേശി ബെറ്റി ജോസഫിൽ നിന്നും നിന്ന് തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്.തട്ടിപ്പിന് കേരളത്തില്‍ നിന്നുള്ള പ്രതികളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടിയത്. ഇവരാണ് തട്ടിപ്പ് സംഘത്തിനായി ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് നല്‍കിയത്.കഴിഞ്ഞ 17നാണ് കൊച്ചി സൈബർ പൊലീസ് കൊൽക്കത്തയിൽ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ബംഗ്ലാദേശ് അതിർത്തിയായ കൃഷ്ണഗഞ്ചിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
രാജ്യത്തെ വിവിധയിടങ്ങളിൽ നടന്ന സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരനായ ഇയാൾ യുവമോർച്ച നേതാവ് കൂടിയാണ്. യുവമോർച്ച കൃഷ്ണഗഞ്ച് മണ്ഡലം പ്രസിഡൻ്റായ ഇയാൾക്ക് കംബോഡിയയിലെ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്നും സൈബർ പൊലീസ് കണ്ടെത്തി.പിടിയിലായ ബിശ്വാസ് ബംഗാളിന്റെ മുൻ സന്തോഷ് ട്രോഫി താരം കൂടിയാണ്.
സൈബർ പൊലീസ് അസി.കമ്മീഷണർ എംകെ. മുരളിയുടെ നിർദ്ദേശപ്രകാരം പൊലിസ് ഇൻസ്പെക്ടർ പി.ആർ.സന്തോഷ്, എ.എസ്.ഐ വി.ശ്യാംകുമാർ, പൊലീസ് ഓഫിസർമാരായ ആർ.അരുൺ, അജിത് രാജ്, നിഖിൽ ജോർജ്, ഷറഫുദ്ദീൻ, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങുന്ന സംഘമാണ് കൊൽക്കത്തയിൽ നിന്നും പ്രതിയെ പിടികൂടിയത്.
കൊച്ചി സൈബർ തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ
യുവമോർച്ച കൃഷ്ണഗഞ്ച് മണ്ഡലം പ്രസിഡൻ്റായ ഇയാൾക്ക് കംബോഡിയയിലെ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്നും സൈബർ പൊലീസ് കണ്ടെത്തി.പിടിയിലായ ബിശ്വാസ് ബംഗാളിന്റെ മുൻ സന്തോഷ് ട്രോഫി താരം കൂടിയാണ്.
New Update