കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം

അഗ്‌നിരക്ഷാ സേന എത്തി വെള്ളമുപയോഗിച്ച് തീ അണച്ചു. തുടർന്ന് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫയർ എക്സിംഗ്യൂഷർ ഉപയോഗിച്ച് തീ പൂർണ്ണമായും കെടുത്തി

author-image
Devina
New Update
kru

കോട്ടയം: കോട്ടയത്തെ കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് ഷൂട്ട് ഫ്ളോറിൽ പുക ഉയരുന്നതായി ശ്രദ്ധയിൽ പെട്ടത്. ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. പാമ്പാടി ഫയർ സ്റ്റേഷനിൽ നിന്നും അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചു.പ്രത്യേക ഷീറ്റ് കൊണ്ട് നിർമ്മിച്ച വലിയ ഹാളിനുള്ളിലാണ് ഷൂട്ടിങ് ഫ്ളോർ നിർമ്മിച്ചിരിക്കുന്നത്.

വിവിധ തരത്തിലുള്ള കാർഡ് ബോർഡുകളുപയോഗിച്ച് ഷൂട്ടിങ്ങിനായി കാർഡ് ബോർഡുകളുപയോഗിച്ച് കെട്ടിടങ്ങളും, വീടുകളും, റോഡുകളും താല്കാലികമായി നിർമിച്ചിരുന്നു. ഇതിലാണ് തീ പിടുത്തമുണ്ടായത്.അഗ്‌നിരക്ഷാ സേന എത്തി വെള്ളമുപയോഗിച്ച് തീ അണച്ചു. തുടർന്ന് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫയർ എക്സിംഗ്യൂഷർ ഉപയോഗിച്ച് തീ പൂർണ്ണമായും കെടുത്തി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.