ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം

എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍

author-image
Prana
New Update
vehicle sale

സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ഗതാഗത കമ്മിഷണര്‍ സി.എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. ആര്‍സി ബുക്കുകള്‍ പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമാണ് ഡിജിറ്റലായി നല്‍കുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് നടപടി.  വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരിവാഹന്‍ വെബ്‌സൈറ്റില്‍ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.അതേസമയം, എല്ലാ വാഹന ഉടമകളും ആര്‍.സി ബുക്ക് ആധാറില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു. മാത്രമല്ല, ഫെബ്രുവരി മാസത്തിനുള്ളില്‍ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

rc book