ജവാനു ശേഷം സർക്കാർ പുറത്തിറക്കുന്ന മദ്യം മലബാർ മിസ്റ്ററി

ജവാനു ശേഷം സർക്കാർ പുറത്തിറക്കുന്ന മദ്യത്തിനു മലബാർ മിസ്റ്ററി എന്ന പേരു പിറന്നു. മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ ഇന്നു ബ്ലെൻഡിങ് തുടങ്ങും.

author-image
Devina
New Update
malaber

പാലക്കാട്: ജവാനു ശേഷം സർക്കാർ പുറത്തിറക്കുന്ന മദ്യത്തിനു മലബാർ മിസ്റ്ററി എന്ന പേരു പിറന്നു. മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ ഇന്നു ബ്ലെൻഡിങ് തുടങ്ങും.

നാളെ നിർമ്മാണോദ്ഘാടവും നടത്തുമെങ്കിലും ബിവറേജസ്  കോർപറേഷന്റെ ഔട്‌ലെറ്റുകളിലെത്താൻ ഒരാഴ്ച കഴിയുമെന്നറിയുന്നു. 500 മില്ലിലീറ്ററിന് 400 രൂപയാണ് വില.

 മേനോൻപാറയിലെ പ്‌ളാന്റിൽ പ്രതിദിനം 13,500 കെയ്‌സ് മദ്യം ഉൽപാദിപ്പിക്കാനാകും. സ്പീരിറ്റും നിർമ്മാണത്തിനുള്ള മറ്റു ഘടകങ്ങളും എത്തി. മദ്യക്കുപ്പിയിലും മദ്യക്കുപ്പികൾ നിറയ്ക്കുന്ന പെട്ടിയിലും ക്യൂആർ കോഡ് പതിക്കുന്നതിനുള്ള സാങ്കേതിക സൗകര്യം പൂർത്തിയാകാത്തതു മൂലമാണ് വിപണിയിലെത്താൻ വൈകുന്നത്.

വെള്ളത്തിന്റെ ലഭ്യത പൂർണസജ്ജമാകുന്നതുവരെ പുറമെ നിന്നു വെള്ളം ടാങ്കറിൽ എത്തിച്ചാണ് നിർമ്മാണം നടത്തുക. പിന്നീട് മഴവെള്ള സംഭരണിയുടെ സാധ്യതയും ഉപയോഗിക്കും.

 കാരണഭൂതൻ, കപ്പിത്താൻ, പോറ്റിയെകേറ്റി, കേരളലഹരി, കെബ്രാൻഡി, കെരസം, സഖാവ് ബ്രാൻഡി തുടങ്ങി നാൽപതിനായിരത്തോളം പേരുകൾ ലഭിച്ചു. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ്ങിന് ആണ് പ്‌ളാന്റിന്റെ നിർമ്മാണച്ചുമതല.

മദ്യം ഉൽപാദിപ്പിക്കാനുള്ള സാങ്കേതിക വിദഗ്ധരെ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ്, ബവ്‌കോസംഭരണകേന്ദ്രങ്ങൾ എന്നിവയിടങ്ങളിൽ നിന്ന് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും.

 തൊഴിലാളികളുടെ നിയമനം കുടുംബശ്രീയുടെ സഹകരണത്തോടെയാകും. 21 ന് രാവിലെ 10 ന് മന്ത്രി എം.ബി.രാജേഷ് പ്‌ളാന്റ് ഉദ്ഘാടനം ചെയ്യും.