മലബാറിലേക്കുള്ള ട്രെയിൻ യാത്രയിൽ വാഗൺ ട്രാജഡിക്ക് സാധ്യത; ഇ.കെ. വിജയൻ

സംസ്ഥാനത്തെ റെയിൽ യാത്രയിൽ ഗുരുതര പ്രശ്നങ്ങളെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ മറുപടി നൽകി. ജനറൽ കമ്പാർട്ട്മെൻ്റുകളുടെ കുറവുണ്ട്. കേരളത്തിലെ റെയിൽ സംബന്ധിച്ച കാര്യങ്ങളിൽ കാലാകാലങ്ങളിലായി കേന്ദ്ര സർക്കാരുകൾ മന്ദഗതിയിലാണ്

author-image
Anagha Rajeev
Updated On
New Update
rush
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വടക്കൻ മലബാറിലെ ട്രെയിൻ യാത്രാക്ലേശം രൂക്ഷമാണെന്ന് നിയമസഭയിൽ ഇ.കെ. വിജയൻറെ  ശ്രദ്ധക്ഷണിക്കൽ. കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതാണ് കാരണം. തിരക്ക് വർധിച്ചിട്ടും നടപടിയില്ല. ഇങ്ങനെയെങ്കിൽ വാഗൺ ട്രാജഡിക്കാണ്  സാധ്യത. വന്ദേ ഭാരത് വന്നശേഷം മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 സംസ്ഥാനത്തെ റെയിൽ യാത്രയിൽ ഗുരുതര പ്രശ്നങ്ങളെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ മറുപടി നൽകി. ജനറൽ കമ്പാർട്ട്മെൻ്റുകളുടെ കുറവുണ്ട്. കേരളത്തിലെ റെയിൽ സംബന്ധിച്ച കാര്യങ്ങളിൽ കാലാകാലങ്ങളിലായി കേന്ദ്ര സർക്കാരുകൾ മന്ദഗതിയിലാണ്.പുതിയ ട്രെയിനുകൾ ഇറക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. കൂടുതൽ കോച്ചുകളും   സ്റ്റോപ്പുകളും അനുവദിക്കണം

വന്ദേ ഭാരത് അനുവദിച്ചത് കൊണ്ട്  വടക്കൻ മലബാറിലെ പ്രശ്നങ്ങൾ അവസാനിക്കില്ല. കേന്ദ്ര റെയിൽ മന്ത്രിയെ കണ്ടു കാര്യങ്ങൾ വീണ്ടും ഉന്നയിക്കും.കൂടുതൽ മെമു സർവീസുകൾ ആരംഭിക്കണം.

train