മലമ്പുഴ ഡാം ഇന്ന് തുറക്കും; ഭാരതപ്പുഴയുടെ തീരങ്ങളിൽ ജാഗ്രത

ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം കെഎസ്ഇബി യുടെ പവർ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുമെന്നുമാണ് മുന്നറയിപ്പിപ്പ്.

author-image
Anagha Rajeev
New Update
malampuzha dam
Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട്: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മലമ്പുഴ അണക്കെട്ട് ഇന്ന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 112.99 മീറ്റർ എത്തിയ സാഹചര്യത്തിൽ റൂൾ കർവ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ചെറിയ തോതിൽ തുറക്കുന്നത്. ഡാമിലന്റെ സംഭരണശേഷി 175.9718 Mm³ ആണ്.

ചെറിയ തോതിലാണ് വെള്ളം തുറന്നു വിടുന്നതെങ്കിലും മുക്കൈ, കൽപ്പാത്തി, ഭാരതപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്.  ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം കെഎസ്ഇബി യുടെ പവർ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുമെന്നുമാണ് മുന്നറയിപ്പിപ്പ്.

malamppuzha dam