മലങ്കര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു നദികളില്‍ ജലനിരപ്പുയരും

ഡാമിന്റെ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തില്‍ നിന്നോ ജലവിഭവ വകുപ്പില്‍ നിന്നോ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല

author-image
Sneha SB
New Update
DAM

തൊടുപുഴ : ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു ,നദികളില്‍ ജലനിരപ്പുയരും.ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ ആറെണ്ണമാണ് തുറന്നിരിക്കുന്നത്.ഇതേതുടര്‍ന്ന് തൊടുപുഴ,മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പുയരും.ഡാമിന്റെ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തില്‍ നിന്നോ ജലവിഭവ വകുപ്പില്‍ നിന്നോ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.എന്തുകൊണ്ടാണ് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതെന്ന് വ്യക്തമല്ല.ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പിആര്‍ഡിക്ക് വിവരം ലഭിച്ചിരുന്നില്ല.ജലവകുപ്പിന്റെ നിയന്ത്രണത്തിലാണ് അണക്കെട്ടുളളത്.ഇന്ന് പുലര്‍ച്ചെയാണ് ഷട്ടറുകള്‍ തുറന്നത് . ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ ഷട്ടറുകള്‍ തുറക്കാറുണ്ട് എന്നാല്‍ 5 ഷട്ടറുകള്‍ ഒരുമിച്ചു തുറന്നാല്‍ മുന്നറിയിപ്പ് കൊടുക്കേണ്ടതാണ്.തൊടുപുഴ,മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

heavy rain dam shutter