കോഴിക്കോട് : മലാപ്പറമ്പിലെ അനാശ്യാസ കേന്ദ്രവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ അന്വേഷണ സംഘം.ഈ മാസം ആദ്യമാണ് മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭകേന്ദ്രം റെയ്ഡ് ചെയ്തത്.അതിനു പിന്നാലെയാണ് സിറ്റി പൊലീസിലുളള രണ്ട് പൊലീസുകാരും പ്രതി ചേര്‍ക്കപ്പെട്ടത്.പൊലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്,കുന്ദമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത്,നടത്തിപ്പുകാരിലൊരാളായ മനീഷ് കുമാര്‍ എന്നിവര്‍ക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.കേന്ദ്രത്തിലേക്ക് നിത്യ സന്ദര്‍ശനത്തെയിരുന്ന ഇവരുടെ അക്കൗണ്ടുകളിലേക്കെത്തിയിരുന്നത് വന്‍ തുകയായിരുന്നു.കേസില്‍ പ്രതിചേര്‍ത്ത ഇരുവരും ഒളിവിലാണ്.ഇടക്കുവെച്ച് ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കിയെങ്കിലും പിന്നീട് ഓഫായി.സൈബര്‍ പൊലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.2020ല്‍ നടന്ന സമാനമായ കേസുമായി ബന്ധപ്പെട്ടാണ് പൊലീസുകാരന്‍ ബിന്ദുവുമായി സൗഹൃദം സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.
മലാപ്പറമ്പ് പെണ്‍വാണിഭകേസില്‍ ; നടത്തിപ്പില്‍ പൊലീസുകാര്‍ക്ക് പങ്ക്
ഈ മാസം ആദ്യമാണ് മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭകേന്ദ്രം റെയ്ഡ് ചെയ്തത്.അതിനു പിന്നാലെയാണ് സിറ്റി പൊലീസിലുളള രണ്ട് പൊലീസുകാരും പ്രതി ചേര്‍ക്കപ്പെട്ടത്.
New Update