സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഹാട്രിക് കിരീടത്തിനരികെ മലപ്പുറം.

നാലുദിവസം നീണ്ട മേളയിൽ കുട്ടികൾക്ക് അവരുടെ ശാസ്ത്ര ലോകത്തെ അറിവും മികവും പ്രകടിപ്പിക്കാൻ സാധിക്കുകയും  കുട്ടികളുടെ നിരവധി പുതിയ കണ്ടുപിടിത്തങ്ങൾക്ക് ശാസ്ത്രോത്സവം വേദിയാവുകയും ചെയ്തു

author-image
Devina
New Update
science fest

പാലക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക് കിരീടത്തിനരികെ മലപ്പുറം. ഇതുവരെ 1124 പോയിന്റുമായി മലപ്പുറം മുന്നിട്ട് നിൽക്കുകയാണ്.

കണ്ണൂർ (1095) രണ്ടും കോഴിക്കോട് (1066) മൂന്നും സ്ഥാനത്തുണ്ട്. സ്‌കൂളുകളിൽ 108 പോയിന്റ് നേടിയ കോന്നി ഗവ. എച്ച്എസ്എസാണ് മുന്നിൽ.

വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് രണ്ടും (99) കണ്ണൂർ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ് (97) മൂന്നും സ്ഥാനത്തുണ്ട്.

നവംബർ ഏഴിന് ആരംഭിച്ച  ശാസ്ത്രോത്സവം ഇന്ന് സമാപിക്കും .

നാലുദിവസം നീണ്ട മേളയിൽ കുട്ടികൾക്ക് അവരുടെ ശാസ്ത്ര ലോകത്തെ അറിവും മികവും പ്രകടിപ്പിക്കാൻ സാധിക്കുകയും  കുട്ടികളുടെ നിരവധി പുതിയ കണ്ടുപിടിത്തങ്ങൾക്ക് ശാസ്ത്രോത്സവം വേദിയാവുകയും ചെയ്തു .