മലപ്പുറത്ത് വിവാഹത്തിനെത്തിയ പെണ്‍കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

പൊടിയാട് നിക്കാഹ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അഞ്ചും ആറും വയസ്സുള്ള കുട്ടികള്‍ ആണ് മരിച്ചത്.

author-image
Rajesh T L
New Update
malappuram death

malappuram

Listen to this article
0.75x1x1.5x
00:00/ 00:00

മലപ്പുറം: മേല്‍മുറിയില്‍ രണ്ട് പെണ്‍കുട്ടികള്‍ ക്വാറിയിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു. പൊടിയാട് നിക്കാഹ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അഞ്ചും ആറും വയസ്സുള്ള കുട്ടികള്‍ ആണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഉച്ചയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് വിവരം. കുട്ടികളുടെ കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ നാട്ടുകാര്‍ എത്തി ഇവരെ രക്ഷിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ ഇരുവര്‍ക്കും ജീവന്‍ നഷ്ടമാകുകയായിരുന്നു.

സഹോദരിമാരുടെ കുട്ടികളാണ് മരണപ്പെട്ട രണ്ട് പേരും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

malappuram death