/kalakaumudi/media/media_files/2025/03/15/anlGAxIVeOpKG0ve87Nr.jpg)
മലപ്പുറം: പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരുമരണം. ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപം കെഎസ്ആര്‍ടിസി ബസും മാടുകളെ കയറ്റി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 20 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോയതായിരുന്നു കെഎസ്ആര്‍ടിസി ബസ്.