മലപ്പുറത്ത് മധ്യവയസ്‌കൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി (45)യെ തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആബിദും ഹംസയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നുന്നുവെന്ന് പൊലീസ് അറിയിച്ചു.

author-image
Anagha Rajeev
New Update
jeep
Listen to this article
0.75x1x1.5x
00:00/ 00:00

മലപ്പുറം: തിരൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ താനൂർ സ്വദേശി അരയന്റെ പുരക്കൽ ആബിദ് അറസ്റ്റിലായതെന്നും പൊലീസ് അറിയിച്ചു.  ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി (45)യെ തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആബിദും ഹംസയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നുന്നുവെന്ന് പൊലീസ് അറിയിച്ചു. തർക്കത്തിനിടെ ആബിദ് ഹംസയെ മർദിച്ചു. മർദ്ദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

malappuram News murder