തിരുവനന്തപുരം: മലപ്പുറം പൊലീസിൽ വൻ അഴിച്ചുപണി. മലപ്പുറം എസ്പി എസ്.ശശിധരനെ മാറ്റി ഉടൻ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ജില്ലയിലെ എസ്പി, ഡിവൈഎസ്പി റാങ്കിലുള്ളവരെ മാറ്റി ഉത്തരവിറങ്ങി. പി.വി.അൻവർ എംഎൽഎ ഉൾപ്പെടെ ഉള്ളവർ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സ്പെഷൽ ബ്രാഞ്ച് അടക്കം ഡിവൈഎസ്പി റാങ്കിലുള്ള 8 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.
അതിനിടെ, പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.വി.മണികണ്ഠനെ സസ്പെൻഡ് ചെയ്തു. പരാതിക്കാരിയൊടും ഓഫിസ് ജീവനക്കാരിയോടും മോശമായി പെരുമാറിയതിനാണ് നടപടി.
കേരള പൊലീസിനെ പിടിച്ചു കുലുക്കിയ സ്വർണക്കടത്ത്, മരംമുറി ആരോപണങ്ങൾക്കു പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു. മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാരോപങ്ങൾ ഉൾപ്പെടെ ഉയർന്നതോടെയാണ് വൻ അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നത്.