മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർസ് റാഗ് ചെയ്തു: മർദനമേറ്റ കുട്ടി ആശുപത്രിയിൽ

വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഷിഫിൻ.

author-image
Anagha Rajeev
New Update
ragging'
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാ​ഗ് ചെയ്തതായി പരാതി. സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ മുഹമ്മദ്‌ ഷിഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഷിഫിൻ. അഞ്ചു ദിവസം മുമ്പ് സ്കൂളിൽ ചേർന്നത് മുതൽ തന്നെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തിരുന്നുവെന്ന് ഷിഫിൻ പറഞ്ഞു. പാട്ടു പാടിപ്പിക്കുകയും മുടി വെട്ടാൻ ആവശ്യപ്പെടുകയുമൊക്കെ ചെയ്തിരുന്നു. അവരെ ഭയന്ന് മുടിവെട്ടിയെങ്കിലും പിന്നാലെ കൂടുതൽ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഷിഫിൻ പറയുന്നത്.

റാ​​ഗിങ്ങിനെ കുറിച്ച് സ്കൂളിൽ പരാതി നൽകുമെന്ന് പറഞ്ഞതിൻറെ പേരിൽ സ്കൂൾ വിട്ട് പുറത്തിറങ്ങിയപ്പോൾ സീനിയർ വിദ്യാർത്ഥികൾ മുഹമ്മദ് ഷിഫിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. മുൻപും ഈ സ്കൂളിൽ റാഗിങ് നടന്നിരുന്നതായി ഷിഫിൻറെ വീട്ടുകാർ പറഞ്ഞു. 

malappuram News Ragging complaint ragging case