സംസ്ഥാനത്ത് മ​ല​മ്പ​നി; പൊ​ന്നാ​നി​യി​ൽ രണ്ട് കേസുകൾ സ്ഥി​രീ​ക​രി​ച്ചു

പൊ​ന്നാ​നി, ഈ​ഴു​വ​ത്തി​രു​ത്തി, ത​വ​നൂ​ർ ബ്ലോ​ക്കു​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റ്, ആ​ശ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ദേ​ശ​ത്ത് സ​ർ​വേ ന​ട​ത്തി. നി​ല​വി​ൽ മൂ​ന്നു കേ​സു​ക​ളാ​ണ് വാ​ർ​ഡ് അ​ഞ്ചി​ലു​ള്ള​ത്.

author-image
Anagha Rajeev
New Update
mosquito
Listen to this article
0.75x 1x 1.5x
00:00 / 00:00

പൊ​ന്നാ​നി​യി​ൽ ര​ണ്ടു മ​ല​മ്പ​നി കേ​സു​ക​ൾ​കൂ​ടി സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചാം വാ​ർ​ഡി​ലാ​ണ് ആ​ദ്യ​മാ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 1200 രക്ത സാമ്പിൾ ശേ​ഖ​രി​ച്ചാ​ണ് ര​ണ്ടു മ​ല​മ്പ​നി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്.

പൊ​ന്നാ​നി, ഈ​ഴു​വ​ത്തി​രു​ത്തി, ത​വ​നൂ​ർ ബ്ലോ​ക്കു​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റ്, ആ​ശ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ദേ​ശ​ത്ത് സ​ർ​വേ ന​ട​ത്തി. നി​ല​വി​ൽ മൂ​ന്നു കേ​സു​ക​ളാ​ണ് വാ​ർ​ഡ് അ​ഞ്ചി​ലു​ള്ള​ത്.  പ്ര​ദേ​ശ​ത്ത് കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എന്നി​വ ഉ​ട​ൻ ന​ട​ക്കും.

രാ​ത്രി​യി​ൽ കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കാ​നും കൊ​തു​ക് ന​ശീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ​നി ബാ​ധി​ച്ച​വ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തു​ന്ന ഗൃ​ഹ​സ​ന്ദ​ർ​ശ​ന ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​യാ​വ​ണ​മെ​ന്നും ഡിഎംഒ അ​റി​യി​ച്ചു. ഉ​റ​വി​ട​ന​ശീ​ക​ര​ണം, ഫോ​ഗി​ങ്, സ്പ്രേ​യി​ങ് എ​ന്നി​വ ന​ട​ക്കും. 100 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചു. മൂ​ന്നാ​ഴ്ച ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രൂ​പ​രേ​ഖ.

 

malaria