/kalakaumudi/media/media_files/2026/01/06/sreekumar-2026-01-06-13-56-43.jpg)
തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയപ്രതിഭ ജഗതി ശ്രീകുമാറിന്റെ 75-ാം പിറന്നാൾ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
തൈക്കാട് ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിൽ പ്രത്യേക വഴിപാട് നടത്തി ഉച്ചയ്ക്ക് തൂശനിലയിൽ സദ്യ വിളമ്പി പിന്നെ അൽപ്പം കേക്ക്.
ജഗതിക്കും പതിവായി നൽകുുന്ന ഭക്ഷണം മാത്രമേ നൽകാനാകൂ എന്നതിനാൽ അതുൾപ്പെടുന്ന സദ്യയാണ് തയ്യാറാക്കിയത്.
അദ്ദേഹത്തിന്റെ പ്രിയ പത്നി ശോഭ, മക്കൾ രാജ്കുമാർ, പാർവ്വതി എന്നിവർക്കു പുറമെ ഏറ്റവുമടുത്ത ബന്ധുക്കൾ പേയാട് ഉള്ള വീട്ടിൽ ഒത്തുകൂടി.
ധനുമാസത്തിലെ തൃക്കേട്ടയാണ് ജഗതിയുടെ നക്ഷത്രം. ജനുവരി 5 എന്ന തീയതിയാണ് പതിവായി പിറന്നാൾ ആഘോഷിക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് സന്ദർശകരെ അനുവദിക്കാതിരുന്നത്. 23 ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തലസ്ഥാനത്ത് ഒത്തുകൂടി പിറന്നാൾ ആഘോഷിക്കുന്നുണ്ട്.
അജുവർഗീസ്, ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ് ഈ പിറന്നാൾ ദിനത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള കാര്യം.
വല എന്നു പേരിട്ടിട്ടുള്ള സിനിമയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്ന് ജഗതിയുടെ മകൻ രാജ്കുമാർ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
