/kalakaumudi/media/media_files/2025/08/02/kalabhavan-2025-08-02-21-08-43.jpg)
കൊച്ചി: കലാഭവന്‍ നവാസിന് വിടചൊല്ലി നാട്. ആലുവ ടൗണ്‍ ജുമാമസ്ജിദ് പള്ളിയിലാണ് ഖബറടക്കം നടന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി അഭ്രപാളിയിലും മലയാളികളുടെ സ്വീകരണമുറിയിലും ചിരിപടര്‍ത്തിയ കലാകരന് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സുപരിചതനായ പ്രിയനടന് വിതുമ്പലോടെ യാത്രപറഞ്ഞ് സിനിമാ മേഖലയും പൊതുസമൂഹവും.
മൈ ഡിയര്‍ കരടിയിലെയും ജൂനിയര്‍ മാന്ഡ്രാക്കിലെയും മാട്ടുപ്പെട്ടി മച്ചാനിലെയും കഥാപാത്രങ്ങള്‍ ഈ ദിവസം മലയാളി പ്രേക്ഷകരുടെ മനസില്‍ നിന്ന് മായാതെ നില്‍ക്കുകയാണ്. കലാഭവനിലെ മിമിക്രി ട്രൂപ്പിലൂടെ ആരംഭിച്ച കലാജീവിതം മൂന്ന് പതിറ്റാണ്ടുകള്‍ കടന്ന് അവസാനശ്വാസം വരെ തുടര്‍ന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പുവരെ ക്യാമറക്കുമുന്നിലായിരുന്നു.
ഇന്നലെ രാത്രി 8:40 ഓടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ കുഴഞ്ഞുവീണത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതിനുശേഷം ആലുവ നാലാം മയിലിലുള്ള വീട്ടിലെത്തിച്ച മൃതദ്ദേഹത്തില്‍ സമൂഹത്തിന്റെ വ്യത്യസ്ത തുറയില്‍ നിന്നുള്ള നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. അവതരിപ്പിച്ച കഥാപാത്രങ്ങളും വേദികളും കാഴ്ച്ചക്കാര്‍ക്ക് വിട്ടുനല്‍കി കലാഭവന്‍ നവാസ് യാത്രയായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
