സംവിധായകൻ മോഹൻ അന്തരിച്ചു

മലയാളസിനിമയിലെ മുന്നിര സംസംവിധായകരിലൊരാളായ  മോഹൻ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

author-image
Greeshma Rakesh
Updated On
New Update
m mohan

m mohan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മലയാളസിനിമയിലെ മുന്നിര സംസംവിധായകരിലൊരാളായ മോഹൻ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.രചന,വിടപറയും മുമ്പേ,സാക്ഷ്യം, ഇളക്കങ്ങൾ, പക്ഷെ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.

എൺപതുകളിലെ മലയാള സിനിമയ്ക്കു നവഭാവുകത്വത്തിലേക്കു വഴികാട്ടിയ സംവിധായകരിൽ പ്രധാനിയാണ് എം. മോഹൻ.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ൻ കോളജിൽ ബികോം പഠിക്കാൻ ചേർന്നതാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. ക്രൈസ്റ്റിലെ ലോനപ്പൻ എന്ന അധ്യാപകൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഉദയ കൃഷ്ണൻകുട്ടിക്കും സ്റ്റിൽ ഫൊട്ടോഗ്രഫർ പി.ഡേവിഡിനും മോഹനെ പരിയപ്പെടുത്തി.

 അച്ഛന്റെ ഒരു സുഹൃത്തു വഴിയാണ് പ്രശസ്ത സംവിധായകൻ എം.കൃഷ്ണൻ നായരെ പരിചയപ്പെട്ടത്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ മോഹൻ സിനിമയുടെ എല്ലാ മേഖലയിലും പ്രവർത്തിച്ചു. തിക്കുറിശ്ശി സുകുമാരൻ നായർ, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരൻ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വന്ന ‘രണ്ട് പെൺകുട്ടികൾ’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങൾ’ തുടങ്ങിയ ചിത്രങ്ങൾ സംവിധായകൻ എന്ന നിലയിൽ മോഹനെ അടയാളപ്പെടുത്തി. തുടർന്ന് ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു.

അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ ‘ദ് ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം. പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു മോഹൻ.രണ്ടു പെൺകുട്ടികൾ എന്ന സിനിമയിലെ നായികയും പ്രശസ്ത നർത്തകിയുമായ അനുപമയാണ് ഭാര്യ. പുരന്ദർ, ഉപേന്ദർ എന്നിവർ മക്കളാണ്.

 

 

 

director mohan death Thiruvananathapuram malayalam cinema