സൈബര്‍ തട്ടിപ്പ് ജോലിക്കായി യുവാക്കളെ കടത്തല്‍; മലയാളി ഏജന്റ് അറസ്റ്റില്‍

ഡാറ്റ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു യുവാവിനെ തായ്‌ലാന്‍ഡിലും റോഡ് മാര്‍ഗ്ഗം കംപോഡിയയിലെ തട്ടിപ്പ് കേന്ദ്രത്തിലുമെത്തിച്ചത്

author-image
Punnya
New Update
cyber fraud

പാലക്കാട്: സൈബര്‍ തട്ടിപ്പ് ജോലിക്കായി ഇന്ത്യയില്‍ നിന്നും യുവാക്കളെ കടത്തിയ ഏജന്റ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സുഗിത്ത് സുബ്രഹ്‌മണ്യനെയാണ് പാലക്കാട് സൈബര്‍ ക്രൈം പൊലീസ് മുംബൈയില്‍ നിന്നും പിടികൂടിയത്. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കംപോഡിയ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളില്‍ ചൈനീസ് പൗരന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ യുവാക്കളെ എത്തിക്കുന്ന മുഖ്യ ഏജന്റാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. തൊഴില്‍രഹിതരായ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു റിക്രൂട്ട്‌മെന്റ് നടത്തിയത്. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഡാറ്റ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു യുവാവിനെ തായ്‌ലാന്‍ഡിലും റോഡ് മാര്‍ഗ്ഗം കംപോഡിയയിലെ തട്ടിപ്പ് കേന്ദ്രത്തിലുമെത്തിച്ചത്. ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ ശേഷമായിരുന്നു യുവാവ് പൊലീസില്‍ പരാEHFHFUISതി നല്‍കിയത്. പ്രതിയെ പാലക്കാടെത്തിച്ച് കോടതിയില്‍ ഹാജരാക്കും.

cyber crime exporting foreign