മലയാളി എയർഹോസ്റ്റസിനെ ഹോസ്റ്റൽ മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എയർ ഹോസ്റ്റസ് പരിശീലനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി കഴിഞ്ഞ മെയ് മാസത്തിൽ വീട്ടിലെത്തിയിരുന്നു. ജൂൺ ആദ്യമാണ് എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്.

author-image
Vishnupriya
New Update
death new

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹരിയാന:  ഹരിയാന ഗുഡ്ഗാവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി എയർഹോസ്റ്റസിനെ മരിച്ച നിലയിൽ കണ്ടെത്തി. എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന ചെമ്പകപ്പാറ തമ്പാൻസിറ്റി വാഴക്കുന്നേൽ ബിജു-സീമ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയാണ് (24) മരിച്ചത്. താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം . ശ്രീലക്ഷ്മി ഞായറാഴ്ച രാത്രിയിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നതായി പറയുന്നു. എയർ ഹോസ്റ്റസ് പരിശീലനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി കഴിഞ്ഞ മെയ് മാസത്തിൽ വീട്ടിലെത്തിയിരുന്നു. ജൂൺ ആദ്യമാണ് എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്.

suicide airhostess