വിമാനത്തില്‍ പുകവലിക്കാന്‍ ശ്രമം; മലയാളി പിടിയില്‍

വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ തീപിടിക്കുന്ന വസ്തുക്കള്‍ ഒന്നും കൈവശം വയ്ക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് എയര്‍ ഇന്ത്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥന്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്

author-image
Prana
New Update
flight

തിരുവനന്തപുരം: ലൈറ്റര്‍ ഒളിപ്പിച്ച്, വിമാനത്തിന്റെ ശുചിമുറിയില്‍ വച്ച് സിഗരറ്റ് വലിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിലാണ് ഗുരുതര സുരക്ഷാവീഴ്ച. ആലപ്പുഴ സ്വദേശിയായ യാത്രക്കാരന്‍ ആരും കാണാതെ ഒളിപ്പിച്ചു കടത്തിയ ലൈറ്റര്‍ ഉപയോഗിച്ച് ശുചിമുറിയില്‍ വച്ച് സിഗരറ്റ് കത്തിക്കുകയായിരുന്നു. ശുചിമുറിയില്‍ നിന്നും പുക ഉയര്‍ന്നതോടെ സുരക്ഷാ അലാം മുഴങ്ങുകയായിരുന്നു. തുടര്‍ന്ന് അധികൃതരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് വലിയതുറ പൊലിസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ തീപിടിക്കുന്ന വസ്തുക്കള്‍ ഒന്നും കൈവശം വയ്ക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് എയര്‍ ഇന്ത്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥന്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.    ഇതിനു മുമ്പും സമാനമായ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 2023ല്‍ വിമാനത്തിനുള്ളില്‍ പുക വലിക്കാന്‍ ശ്രമിച്ച പൂണെ സ്വദേശിയെ പോലിസ് അറസ്റ്റുചെയ്തിരുന്നു.

smoke