malayali died in foriegn country
ന്യൂസിലന്‍ഡില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാറാണ് മരിച്ചത്. 37 വയസായിരുന്നു. ശരത്തിനൊപ്പം കൂടെയുണ്ടായിരുന്ന സുഹൃദ് മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബുവിനായി തിരച്ചില്‍ തുടരുകയാണ്.ജോലി കഴിഞ്ഞ് റോക് ഫിഷിങിനായി പോയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. ശരത്തിനെയും സുഹൃത്തിനെയും കാണാതായതോടെ കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണത്തില്‍ ഇവരുടെ വാഹനവും ഫോണുകളും ഷൂസും കടല്‍ത്തീരത്ത് നിന്ന് പോലീസ് കണ്ടെത്തി. കാണാതായ ഫെര്‍സില്‍ ബാബുവും ശരതും ന്യൂസിലന്റില്‍ കുടുംബസമേതമാണ് താമസിക്കുന്നത്.