/kalakaumudi/media/media_files/2025/07/12/dr-abhisho-death-2025-07-12-15-59-57.jpg)
ഡല്‍ഹി :യുപി ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാല പാലൂര്‍കോണം സ്വദേശി അഭിഷോ ഡേവിഡാണ് മരിച്ചത്. പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു അഭിഷോ ഡേവിഡ്. താമസിക്കുന്ന ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളില്‍ നിന്ന് മരുന്ന് കുത്തിവെച്ച നിലയിലുള്ള സിറിഞ്ച് അടക്കം കണ്ടെത്തിയിട്ടുണ്ട്.വെള്ളിയാഴ്ചയായിരുന്നു സംഭവം.മുറിയില്‍ എത്തിയപ്പോള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നിലവില്‍ അഭിഷോയുടെ കുടുംബം ഗോരഖ്പൂരില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മുറിയില്‍ നിന്ന് അമിതമായി മരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് ഗോരക്പൂര്‍ സിറ്റി എസ്പി പറഞ്ഞു.