malayali family was found dead inside the car in cumbum
കുമളി : തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി.കമ്പം കമ്പംമെട്ട് റോഡിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മലയാളികളായ പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശിളായ ജോർജ് പി.സ്കറിയ ഭാര്യ മേഴ്സി മകൻ അഖിൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുമളി – കമ്പം പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് പുരുഷൻമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലായിരുന്നു.
കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.കാറിനുള്ളിൽ രക്തം ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കടബാധയെ തുടർന്ന് ഇവർ നാടുവിടുകയായിരുന്നെന്നാണ് വിവരം.
തമിഴ്നാട് പോലീസിന്റെ ഫൊറൻസിക് വിദഗ്‌ദ്ധർ ഉടൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.