ന്യൂഡൽഹി:ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി മലയാളിയായ മുതിർന്ന അഭിഭാഷകൻ ഹരീഷ് വൈദ്യനാഥനെ നിയമിച്ച് കേന്ദ്രസർക്കാർ ജനുവരി 06-ന് വിജ്ഞാപനം പുറപ്പെടുവിച്ചു.ബുധനാഴ്ചയാണ് ഹരീഷ് വൈദ്യനാഥൻ ഡൽഹി ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്.2024 ഓഗസ്റ്റിലാണ് സുപ്രീം കോടതി കൊളീജിയം മറ്റൊരു അഭിഭാഷകൻ്റെ പേരിനൊപ്പം ഹരീഷിന്റെ പേരും ശുപാർശ ചെയ്തത്.ഡൽഹി ഹൈക്കോടതിയിൽ നിലവിൽ ആകെ 37 ജഡ്ജിമാരാണുള്ളത്.
സുപ്രീംകോടതിയിലെ സീനിയർ മലയാളി അഭിഭാഷകനായ പാലക്കാട് സ്വദേശി സി.എസ്.വൈദ്യനാഥന്റെയും,ഹരിപ്പാട് സ്വദേശി രാധാ വൈദ്യനാഥന്റെയും മകനാണ് ഹരീഷ് വൈദ്യനാഥൻ.കായംകുളത്താണ് അദ്ദേഹത്തിന്റെ ജന്മനാട്. ഡൽഹി,കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 26 വർഷത്തെ അഭിഭാഷക പ്രവൃത്തിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടർന്നാണ് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായുള്ള നിയമനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.180ൽ പരം കോടതി വിധികളിൽ ഹരീഷിന്റെ പ്രകടനം എടുത്ത് പറയേണ്ടതുണ്ടെന്ന് സുപ്രീംകോടതി കൊളീജിയം വിലയിരുത്തുന്നു. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിൻ്റെ സ്റ്റാൻഡിങ് കൗൺസിലിൽ സേവനമനുഷ്ഠിച്ചു. അമ്പലപ്പുഴ സ്വദേശിനി ദീപയാണ് ഭാര്യ, മക്കൾ : ആത്രേയ, അഗസ്ത്യ