/kalakaumudi/media/media_files/C4RZ5yPZUoeU7XSkHBDR.jpeg)
അതുല്യ ഗംഗാധരൻ
വടക്കഞ്ചേരി: ബെംഗളൂരുവിൽ പുതുക്കോട് സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിനു മുകളിൽ നിന്നു വീണു മരിച്ചു. ബെംഗളൂരു ധന്വന്തരി കോളജിലെ ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയും പുതുക്കോട് കീഴതാളിക്കോട് ഗംഗാധരന്റെ മകളുമായ അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്നാണ് കോളജ് അധികൃതർ വീട്ടുകാരെ അറിയിച്ചത്.അതുല്യ മൂന്നു സഹപാഠികൾക്കൊപ്പമാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. സംഭവത്തിൽ ബെംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുവരും.