ഡൽഹിയിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു; ഉഷ്ണതരം​ഗത്തെ തുടർന്നെന്ന് സംശയം

ഡൽഹിയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ മരണം ഉഷ്ണതരം​ഗം മൂലമാണോ എന്നാണ് സംശയം.കടുത്ത ചൂടിൽ രണ്ട് ദിവസം ബിനീഷ് പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.

author-image
Greeshma Rakesh
Updated On
New Update
death

മരിച്ച വടകര സ്വദേശി ബിനീഷ്

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: ഡൽഹിയിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു.വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. ഡൽഹിയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ മരണം ഉഷ്ണതരം​ഗം മൂലമാണോ എന്നാണ് സംശയം.കടുത്ത ചൂടിൽ രണ്ട് ദിവസം ബിനീഷ് പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.

പരിശീലനത്തിന് ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നാലെ മരണപ്പെടുകയായിരുന്നു. ഉഷ്ണതരം​ഗത്തെ തുടർന്നാണോ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചത് എന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്ന് ഡൽഹി പൊലീസ് പ്രതികരിച്ചു.

അതെസമയം ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ശക്തമാകുകയാണ്. ഇന്ന് പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ രാജസ്ഥാൻ, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ റെഡ് അലെർട്ട് തുടരും. ഇന്നലെ രാജസ്ഥാനിലെ ചുരുവിൽ ചൂട് 50 ഡിഗ്രിക്കും മുകളിലായി. ദില്ലിയിലെ മുൻഗേഷ്പൂരിൽ ചൂട് 49.9 ഡിഗ്രി വരെയായി അനുഭവപ്പെട്ടിരുന്നു. 

 

kerala police officer sunstroke death