/kalakaumudi/media/media_files/sQZhOEtEQKQgTyGOaOIB.jpg)
malayali soldier died
മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് മലയാളി സൈനികന്‍ മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി ഹവില്‍ദാര്‍ അനീഷ് (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടമുണ്ടായത്. ഇന്ത്യന്‍ ആര്‍മി പോലീസില്‍ ഹവില്‍ദാറാണ് അനീഷ്.അവധി കഴിഞ്ഞ് മെയ് 12 നാണ് അനീഷ് കുടുംബ സമേതം ജോലി സ്ഥലത്തേക്ക് പോയത്. ചിറാപുഞ്ചിലെ ലിംഗ്സിയാര്‍ വെളളച്ചാട്ടത്തില്‍ കുടുംബവുമൊത്ത് വിനോദ യാത്രക്കിടെയാണ് അനീഷിന് മരണം സംഭവിച്ചത്.അത്തോളി കുനിയില്‍കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകനാണ് അനീഷ്. മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അമ്മ: യശോദ, ഭാര്യ: സജിന, മക്കള്‍: അവന്തിക, അനന്തു.