മലയാളി യുവതിയെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കാണാനില്ല

വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. മരണ കാരണം പുറത്തു വിട്ടിട്ടില്ല . ഭർത്താവ് ലാലിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.

author-image
Vishnupriya
New Update
dona

ഡോണ സാജ ൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

ചാലക്കുടി: കാനഡയില്‍  മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്.

എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുവര്‍ഷമായി. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. മരണ കാരണം പുറത്തു വിട്ടിട്ടില്ല . ഭർത്താവ് ലാലിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.

death canada