ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ മലയാളി യുവാവ് വീണു മരിച്ചു

തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്‌റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്.

author-image
Prana
New Update
train 1
Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട്: ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്‌റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം.
ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്തുനിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്.
ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി സന്ദീപ് കയറാന്‍ ശ്രമിക്കവേ തെന്നിവീഴുകയും ട്രെയിന്റെ അടിയില്‍പെടുകയുമായിരുന്നു.
ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടേയും മകനാണ്. സഹോദരി: ശ്രുതി. സി. നായര്‍ (എസ്.ബി.ഐ, മുംബൈ).

malayali train accident death