പാലക്കാട് :ആനയും മോഹന്‍ലാലും കടലും പിന്നെ കെ.മുരളീധരനും മലയാളിക്ക് ഒരിക്കലും മടുക്കില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.പാലക്കാട് ശ്രീകൃഷ്ണപുരത്ത് നടന്ന പൊതുപരിപാടിയിലാണ് മുരളീധരനെ
സന്ദീപ് വാര്യര്‍ പ്രശംസിച്ചത്.കോൺഗ്രസിലേക്ക് ചേക്കേറിയതിനു ശേഷം ആദ്യമായാണ് മുരളീധരനുമായി സന്ദീപ് വാരിയർ വേദി പങ്കിടുന്നത്.
ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയും നേതാവും കെ.കരുണാകരനാണെന്നും സന്ദീപ് വാര്യർ പറയുന്നു.കെ.മുരളീധരന്‍ സഹോദരനെപോലെയാണ്.പഴയ തത്വസംഹിതയുടെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്.എന്നാൽ താൻ ഇപ്പോൾ കോൺഗ്രസുകാരനാണെന്നും മുരളിയേട്ടനും കോൺഗ്രസിനൊപ്പം ഇനിയുണ്ടാകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.സന്ദീപ് വാര്യരെ കെ.മുരളീധരനും പ്രശംസിച്ചു.കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ് സന്ദീപ് വാര്യർ ആ ജനാധിപത്യ പാർട്ടിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും നാമെല്ലാവരും ഇപ്പോൾ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും മുരളീധരൻ പറഞ്ഞു.അഭിപ്രായങ്ങളുള്ളപ്പോൾ അഭിപ്രായവത്യാസങ്ങൾ ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.എന്നാൽ തുടക്കത്തിൽ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച നേതാവാണ് കെ. മുരളീധരന്‍.
സന്ദീപ് വാരിയറോട് പലരും നിരന്തരമായി ചോദിച്ചിരുന്ന ഒരു കാര്യമാണ് , എന്തുകൊണ്ട് സിപിഎമ്മിലേക്ക് പോകാതെ കോൺഗ്രസിലേക്ക്പോയതെന്ന്.സന്ദീപ് വാര്യർ അതിനു നൽകിയ ഉപമ വളരെ ശ്രദ്ധേയണ്"എനിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ട്രാൻസ്ഫറല്ല ആവശ്യം.എനിക്കൊരു മോചനമാണ് ആവശ്യം.ആ ജീവപര്യന്തത്തിൽ നിന്നും മോചനം നേടി പുറത്ത് വന്നിരിക്കുകയാണ്.യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാനായി എന്നും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് ഉറപ്പായും കോൺഗ്രസ് തന്നെ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നാണ് മുരളീധരൻ പറയുന്നത്.തുടക്കം മുതൽ തന്നെ പാലക്കാടിന്റെ കാര്യത്തിൽ നൂറു ശതമാനവും വിശ്വാസമാണ്.സന്ദീപിനെ എല്ലാവിധത്തിലും ഉൾകൊള്ളുന്നുവെന്നും അദ്ദേഹം പറയുന്നു.