മലയാറ്റൂര്‍ ഫൗണ്ടേഷന്‍ സാഹിത്യ മത്സരം 2025

'പൊന്നി: നോവലും സിനിമയും' എന്ന വിഷയത്തില്‍ പത്തു പേജുകളില്‍ കവിയാത്ത മലയാളത്തിലുള്ള ലേഖനങ്ങളാണ് പരിഗണിക്കുക

author-image
Biju
New Update
drgS

Ponni

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ 'പൊന്നി' എന്ന നോവലിനെ ആധാരമാക്കി  മലയാറ്റൂര്‍ ഫൗണ്ടേഷന്‍ ഒരു സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു.  
ഏറ്റവും മികച്ച മൂന്ന് രചനകള്‍ക്ക് ശില്പവുഠ പ്രശസ്തിപത്രവും കാഷ് അവാര്‍ഡും അടങ്ങുന്ന  സമ്മാനങ്ങള്‍ നല്‍കുന്നതാണ്.  

'പൊന്നി: നോവലും സിനിമയും' എന്ന വിഷയത്തില്‍ പത്തു പേജുകളില്‍ കവിയാത്ത മലയാളത്തിലുള്ള ലേഖനങ്ങള്‍ 2025 ഫെബ്രുവരി 28ന് മുമ്പായി നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തോടൊപ്പം സെക്രട്ടറി, മലയാറ്റൂര്‍ ഫൗണ്ടേഷന്‍, E- 69, ശാസ്ത്രിനഗര്‍, കരമന, തിരുവനന്തപുരം- 695002 എന്ന വിലാസത്തിലോ malayattoorfoundation@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്. സാഹിത്യ മത്സരത്തിനുള്ള അപേക്ഷാ ഫോറത്തിനും മറ്റു വിശദ വിവരങ്ങള്‍ക്കും www.malayattoorfoundation.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മൊബൈല്‍: 9447221429, 9447613300.