മലയിന്‍കീഴ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം

ദിവസവും വിശേഷാല്‍ പൂജകള്‍ക്ക് പുറമെ രാവിലെ 7.30ന് ശ്രീബലി, 8ന് പന്തീരടി പൂജ, 8.30ന് പഞ്ചവിംശക്തി കലശപൂജ, 11ന് കലശാഭിഷേകം, വൈകിട്ട് 4.45ന് കാഴ്ച ശ്രീബലി, രാത്രി 9.30ന് ശ്രീഭൂതബലി എന്നിവയുണ്ടാകും.

author-image
Biju
New Update
SDf

മലയിന്‍കീഴ്: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവല്ലാഴപ്പന്റെ ആറാട്ട് ഉത്സവം 18 മുതല്‍ 25 വരെ. 
ദിവസവും വിശേഷാല്‍ പൂജകള്‍ക്ക് പുറമെ രാവിലെ 7.30ന് ശ്രീബലി, 8ന് പന്തീരടി പൂജ, 8.30ന് പഞ്ചവിംശക്തി കലശപൂജ, 11ന് കലശാഭിഷേകം, വൈകിട്ട് 4.45ന് കാഴ്ച  ശ്രീബലി, രാത്രി 9.30ന് ശ്രീഭൂതബലി എന്നിവയുണ്ടാകും.

18ന് രാത്രി 7.45ന് കൊടിയേറും 8.15ന് പാഠകം, 10.30ന് നാടകം, ഗാനമേള.19ന് രാവിലെ 8ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 5.30ന് കോല്‍കളി, തിരുവാതിര, 6ന് തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം, 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന, രാത്രി 10ന് ഗാനമേള, 20ന് രാവിലെ 8ന് ഓട്ടന്‍തുള്ളല്‍, 9.30ന് മരപ്പാണി, 11ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30ന് കേളികൊട്ട്, രാത്രി 9.30ന് നാടകം.

21ന് രാവിലെ 8ന് നങ്ങ്യാര്‍കൂത്ത്, 11ന് ഉത്സബലി ദര്‍ശനം, വൈകിട്ട് 6,30ന് ഭാവഗീതങ്ങള്‍, രാത്രി 8ന് ക്ലാസിക്കല്‍ ഡാന്‍സ്, 11ന് കഥകളി. 22ന് രാവിലെ നന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30ന് ചാക്യാര്‍ക്കൂത്ത്, രാത്രി 7ന് മാധവ മുദ്ര പുരസ്‌കാര സമര്‍പ്പണം, 10ന് കോമഡിഷോ,23ന് വൈകിട്ട് 5.30ന് കളരിപ്പയറ്റ്, 6.30ന് ലക്ഷദ്വീപം, രാത്രി 9ന് ഡാന്‍സ്. 

24ന് വൈകിട്ട് 5ന് നാദസ്വരകച്ചേരി, 5.30ന് കവിയരങ്ങ്, രാത്രി 8ന് നിറപറ, 10ന് വലിയ കാണിക്ക, 11ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്. 25ന് രാവിലെ 9ന് പഞ്ചാരിമേളം, വൈകിട്ട് 4.30ന് കൊടിയിറക്ക് തുടര്‍ന്ന് ആറാട്ട് എഴുന്നള്ളത്ത്, രാത്രി 8ന് ആറാട്ട്, പുലര്‍ച്ചെ 4ന് ആറാട്ട് കലശം, ആറാട്ട് ദിവസം മലയിന്‍കീഴ് ജംക്ഷനില്‍ വൈകിട്ട് 4ന് വടക്കന്‍ പാണ്ടിമേളം, രാത്രി 8ന് കാവാലം ശ്രീകുമാറിന്റെ സംഗീത കച്ചേരി, 10ന് റിമിടോമി നയിക്കുന്ന ഗാനമേള.

temple festival