/kalakaumudi/media/media_files/2025/12/20/mammoo-2025-12-20-14-55-46.jpg)
വളരെ നാളുകളായി ആത്മബന്ധം കാത്തുസൂക്ഷിച്ച പ്രിയ സുഹൃത്തിനെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി.
ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി ശ്രീനിവാസന് അന്തിമോപരചാരമർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലെത്തിയത്.
ശ്രീനിവാസന്റെ ഭാര്യ വിമലയെ ആശ്വസിപ്പിക്കുന്ന സുൽഫത്തിന്റെ ദൃശ്യങ്ങൾ വളരെ വേദനയോടെയാണ് എല്ലാവരും കണ്ടത് .
വളരെയധികം ആത്മബന്ധമുണ്ടായിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഒരുകാലത്ത് ഒരുമുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
അങ്ങനെയാണ് അവർ സുഹൃത്തുക്കളാകുന്നത്. അതേസമയം മലയാള സിനിമയിൽ ആദ്യമായി മമ്മൂട്ടിയുടെ ശബ്ദമായതും ശ്രീനിവാസനായിരുന്നു.
മേള, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളിൽ മമ്മൂട്ടിയ്ക്ക് ശബ്ദമായത് ശ്രീനിവാസനായിരുന്നു.
ജീവിതത്തിലുടനീളം തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും.
തന്റെ വിവാഹത്തിന് മമ്മൂട്ടി സാമ്പത്തികമായി സഹായിച്ചതിനെക്കുറിച്ച് ശ്രീനിവാസൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.
അതേസമയം, തനിക്ക് ആദ്യമായി പ്രതിഫലം തന്നത് ശ്രീനിവാസനാണെന്ന് മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്.
മേളയിൽ അഭിനയിച്ചതിന് പ്രതിഫലമായി 500 രൂപയുടെ ചെക്ക് മമ്മൂട്ടിയ്ക്ക് കൈമാറിയത് ശ്രീനിവാസനായിരുന്നു.
ശ്രീനിവാസന്റെ വിവാഹത്തിന് സാമ്പത്തികസഹായം നൽകിയത് മാമൂട്ടി ആയിരുന്നു എന്ന് അദ്ദേഹം പല സന്ദർഭങ്ങളിലും പറഞ്ഞിട്ടുണ്ട്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
