ബ്ലൂ എക്സ്റ്റസി ഗുളികകളുമായി യുവാവ് പിടിയില്‍

തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും പീച്ചി പോലീസും ചേര്‍ന്നാണ് വിഷ്ണുവിനെ പിടികൂടിയത്.യുവാവ്  സമാനമായ കേസുകളില്‍  ഇതിനുമുമ്പും പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

author-image
Sruthi
New Update
arrest

Man arrested for possessing drugs

തൃശൂര്‍ കുതിരാനില്‍ 42ഗ്രാം എംഡിഎംഎയും ബ്ലൂ എക്സ്റ്റസി ഗുളികകളുമായി യുവാവ് പിടിയില്‍. പൂത്തോള്‍ സ്വദേശി കുറ്റിച്ചിറ വീട്ടില്‍ വിഷ്ണുവാണ് പിടിയിലായത്.ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് യുവാവ് ലഹരിയുമായി വരുന്നുണ്ടെന്ന് പീച്ചി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും പീച്ചി പോലീസും ചേര്‍ന്നാണ് വിഷ്ണുവിനെ പിടികൂടിയത്.യുവാവ്  സമാനമായ കേസുകളില്‍  ഇതിനുമുമ്പും പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

drugs