രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; ആലുവയിലെ വീട്ടിൽനിന്ന് കണ്ടെത്തിയത്  4 തോക്കുകളും 8 ലക്ഷം രൂപയും 2 കത്തിയും

രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോൾവറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകൾക്ക് ലൈസൻസില്ലെന്നാണ് വിവരം.

author-image
Greeshma Rakesh
Updated On
New Update
aluva raid

man arrested with four guns rs8 lakh in police raid at aluva

Listen to this article
0.75x 1x 1.5x
00:00 / 00:00

ആലുവ: ആലുവ മാഞ്ഞാലിയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത് പൊലീസ്.റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയും 2 കത്തിയും 25 തിരകളുമാണ് കണ്ടെടുത്തത്.

രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോൾവറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകൾക്ക് ലൈസൻസില്ലെന്നാണ് വിവരം. എട്ടു ലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി സൂചനയുണ്ട്.

റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.റിയാസിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്. റിയാസിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. ലൈസൻസില്ലാത്ത തോക്കുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. 

 

 

 

police Arrest Ernakulam News Aluva raid