തിരുവനന്തപുരത്ത് ഗൃഹനാഥനെ ആക്രമിച്ച് കരടികൾ; അടിച്ച് നിലത്ത് വീഴ്ത്തി, കടിച്ചു

ഇന്ന് പുലർച്ചെയാണ് സംഭവം.രണ്ട് കരടികളാണ് ലാലായെ ആക്രമിച്ചതെന്നാണ് വിവരം.പുലർച്ചെ മുറ്റത്തിറങ്ങിയപ്പോൾ കരടികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. 

author-image
Greeshma Rakesh
New Update
bear attack

പരിക്കേറ്റ ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58)

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിതുര ബോണക്കാട് ഗൃഹനാഥനെ ആക്രമിച്ച് കരടികൾ.ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58)യ്ക്കാണ് പരിക്കേറ്റത്‌.

പരിക്കേറ്റ ലാലായെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.രണ്ട് കരടികളാണ് ലാലായെ ആക്രമിച്ചതെന്നാണ് വിവരം.പുലർച്ചെ മുറ്റത്തിറങ്ങിയപ്പോൾ കരടികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. 

ലാലായെ അടിച്ച് നിലത്ത് വീഴ്ത്തിയ ശേഷം കാൽമുട്ടിലും കൈമുട്ടിലും കടിച്ചു.നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തി ബഹളംവെച്ചതോടെയാണ് കരടികൾ പിന്തിരിഞ്ഞത്.

ലാലയെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ബോണക്കാട് എസ്റ്റേറ്റിൽ ചക്കയും മാങ്ങയും സുലഭമായതിനാലാണ് ഇത് കഴിക്കാനായി കരടികൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

bear attack wild animal attack trivandrum