നിധിൻ
തിരുവില്ലാമല: ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു ഗുരുതരമായി പരുക്കേറ്റ മലേശമംഗംലം കോട്ടാട്ടുകുന്ന് നിധിൻ (കുട്ടു-26) മരിച്ചു.സേലത്തിനടുത്ത് സോളാർപേട്ട സ്റ്റേഷനു സമീപത്തു വെച്ച് വെള്ളിയാഴ്ച രാത്രി എട്ടരയോടെ അപകടം നടന്നത്.
പാലക്കാട് ലക്കിടി സ്വദേശി മൺപറമ്പിൽ രഞ്ജിത്ത് (33) ട്രെയിനിൽ നിന്ന് വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ സേലത്തിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിഷു അവധിക്കു നാട്ടിലേക്കു വരുന്ന വഴിയായിരുന്നു അപകടത്തിൽപ്പെട്ടത്. സംസ്കാരം ഇന്നു പാമ്പാടി പൊതു ശ്മശാനത്തിൽ നടക്കും.