കാക്കനാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

കാക്കനാട് സീ-പോർട്ട് എയർ പോർട്ട് റോഡിൽനിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.പത്തനംതിട്ട സ്വദേശി ചക്കുളത്ത് വീട്ടിൽ ഷോൺ ഫിലിപ്പ് സാം  (20) ആണ് മരിച്ചത്.ഇന്ന് വെളിപ്പിന് ഒരുമണിയോടെയായിരുന്നു അപകടം.

author-image
Shyam
New Update
SADSD

ഷോൺ ഫിലിപ്പ് സാം  

Listen to this article
0.75x1x1.5x
00:00/ 00:00

തൃക്കാക്കര: നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.പത്തനംതിട്ട സ്വദേശി ചക്കുളത്ത് വീട്ടിൽ ഷോൺ ഫിലിപ്പ് സാം  (20) ആണ് മരിച്ചത്.ഇന്ന് വെളിപ്പിന് ഒരുമണിയോടെയായിരുന്നു അപകടം.കാക്കനാട് സീ-പോർട്ട് എയർ പോർട്ട് റോഡിൽ ഭാരത് മാതാ കോളേജിന് സമീപത്തായിരുന്നു അപകടം.നിജിൻ ഓടിച്ചിരുന്ന ബൈക്ക്  നിർത്തിയിട്ട ഐഷർ ലോറിക്ക് പിന്നിൽ  ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽ നിന്ന് തെറിച്ച് തലയിടിച്ചു വീണ യുവാവ് തത്ക്ഷണം മരണപ്പെടുകയായിരുന്നു.അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത്  നിജിൻ  ഗുരുതര പരിക്കുകളോടെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാക്കനാട് നിന്നും കൈപ്പടമുകളിലെ ഇവരുടെ താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.ഇരുവരും മനക്കപ്പടിയിലുള്ള കൊച്ചിൻ കോളേജിലെ രണ്ടാം വർഷ ബി.എ വിദ്യാർത്ഥികളാണ് 


 
 

ernakulam accident Ernakulam News accident news kakkanad