പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വാമനപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കല്ലറ താളിക്കുഴി സ്വദേശി മനോജ് (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. നാല് കൂട്ടുകാരുമൊത്ത് കുളിയ്ക്കാൻ താവയ്ക്കൽ കടവിൽ ഇറങ്ങിയതായിരുന്നു. മനോജ് കയത്തിൽ മുങ്ങി പോകുന്നത് കണ്ട് കൂടെ ഉള്ളവർ നിലവിളിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ മനോജിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വിതുര താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.